4 മിനിറ്റ് വായിച്ചു

മോഡൽ പോളിസ്‌പോട്ട് അഡ്മിഷന്‍

കല്ല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ ആറ് മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളിലാണ് ഒഴിവുള്ളത്. എസ് എസ് എല്‍ സി ആണ് യോഗ്യത.

മുന്‍കൂട്ടി അപേക്ഷിക്കണമെന്നില്ല, താല്പര്യമുളളവര്‍ സെപ്റ്റംബര്‍ ആറു മുതല്‍ 13 വരെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം. ഫോണ്‍ : 8547005082, 9895871208, 8129642905.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version