//
7 മിനിറ്റ് വായിച്ചു

മോദി@20 ഡ്രീംസ് മീറ്റ് ഡെലിവറി; കേന്ദ്രമന്ത്രി സഭയുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പുതിയ പുസ്തകം ദില്ലിയില്‍ പ്രകാശനം ചെയ്തു.  ഡൽഹി വിജ്ഞാന് ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. കേന്ദ്രമന്ത്രി സഭ ഒന്നടങ്കം ചടങ്ങിന് സാക്ഷിയായി. പ്രധാനമന്ത്രി ഒരു പ്രതിഭാസമാണെന്നും സ്വപ്നങ്ങള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത പ്രതിഭയാണെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പുസ്തക പ്രകാശന വേളയില്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജീവ് ചന്ദ്രശേഖര്‍, സ്മൃതി ഇറാനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.ഗുജറാത്തില്‍ മുഖ്യമന്ത്രിയായത് മുതലുള്ള 20 വര്‍ഷത്തെ നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വളര്‍ച്ചയും, ഭരണ നൈപുണ്യവും വ്യക്തമാക്കുന്നതാണ് മോദി@20 ഡ്രീംസ് മീറ്റ് ഡെലിവറിയെന്ന പുസ്തകം. “പ്രധാനമന്ത്രി ദേശീയ തലത്തിൽ ഒരു പ്രതിഭാസമാണ്. വ്യതിരിക്തമായ ചിന്താ പ്രക്രിയയുടെ വ്യത്യസ്ത വശങ്ങൾ, പയനിയറിംഗ്, പ്രോ-ആക്റ്റീവ് സമീപനം, നരേന്ദ്ര മോദിയുമായി വളരെ അടുത്ത് തിരിച്ചറിയപ്പെട്ടിട്ടുള്ള, പരിണാമപരവും പരിവർത്തനാത്മകവുമായ നേതൃശൈലി എന്നിവ പുസ്തകം അവതരിപ്പിക്കുന്നു.” ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version