//
10 മിനിറ്റ് വായിച്ചു

‘നിബന്ധനകൾ എല്ലാവർക്കും ബാധകം’; മോഹൻലാലിന്റെ വാഹനം ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി

നടൻ മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി. ക്ഷേത്രം മാനേജിംഗ് കമ്മിറ്റി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവർക്കും ബാധകമാണ് എന്നും എല്ലാവരും ഒരുപോലെ പാലിക്കേണ്ട വിഷയമാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ ഒമ്പതിന് നടൻ മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന് അടുത്തു വരാൻ അനുവദിച്ചതിന് സുരക്ഷാ ജീവനക്കാരോട് അഡ്മിനിസ്ട്രേറ്റർ വിശദീകരണം തേടിയിരുന്നു. നടൻറെ കാർ എത്തിയപ്പോൾ ഗേറ്റ് തുറന്നുകൊടുത്ത സുരക്ഷാ ജീവനക്കാർക്കാണ് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം അവിടെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് അഡ്മിനിസ്ട്രേറ്റർ നൽകിയ നോട്ടീസിലെ ആവശ്യം. രണ്ടു മെമ്പർമാരടക്കം മൂന്നു ഭരണ സമിതി അംഗങ്ങൾ താരത്തിനൊപ്പം ഉണ്ടായിരുന്നത് കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. സാധാരണ പൊലീസ് വാഹനങ്ങൾ എത്തുന്നിടത്താണ് താരം വന്ന വാഹനം എത്തിയത്.ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ മുൻ അഡ്മിനിസ്‌ട്രേറ്ററും രണ്ട് സജീവ കമ്മിറ്റി അംഗങ്ങളും 2022 ഏപ്രിൽ 14 വിഷുവിന് വിഷുക്കണി കാണാൻ നാലമ്പലത്തിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്ററുടെ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഉത്തരവ്. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും മാനേജിംഗ് കമ്മിറ്റി അംഗമോ അഡ്മിനിസ്ട്രേറ്ററോ മുൻ ദേവസ്വം ഉദ്യോഗസ്ഥരോ ഏതെങ്കിലും ആരാധകനോ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി മാനേജിംഗ് കമ്മിറ്റിയോട് നിർദ്ദേശിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version