//
8 മിനിറ്റ് വായിച്ചു

കേരളത്തില്‍ കുരങ്ങു പനിയെന്ന് സംശയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ കുരങ്ങു പനിയെന്ന് സംശയം. രോ​ഗ ലക്ഷങ്ങളോടെ വിദേശത്ത് നിന്ന് എത്തിയ ആൾ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പരിശോധ ഫലം പുറത്ത് വന്നതിന് ശേഷം ഇയാൾ ഏത് ജില്ലക്കാരനാണെന്ന് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.യുഎഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ലക്ഷണങ്ങള്‍ കണ്ടത്. ഇയാൾ കുരങ്ങ് പനിയുള്ള ആളുമായി സമ്പര്‍ക്കമുണ്ടായിരുന്നു. നാട്ടിലെത്തിയതിന് വീട്ടുകാരുമായി മാത്രമെ സമ്പര്‍ക്കം ഉള്ളൂ എന്നും മന്ത്രി അറിയിച്ചു. ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് വരുമ്പോൾ മാസ്ക് ഉൾപ്പെടെയുള്ള സുരക്ഷ മുൻ കരുതലുകൾ ഇദ്ദേഹം എടുത്തിരുന്നതായും മന്ത്രി അറിയിച്ചു.

മേയ്​ 24 നാണ്​ യു എ ഇയിൽ ആദ്യമായി കുരങ്ങു പനി സ്ഥിരീകരിച്ചത്​. ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിയിലാണ് ആദ്യം രോഗം കണ്ടെത്തിയത്. യുഎസിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും രോഗം റിപ്പോർട്ട്​ ചെയ്യപ്പെട്ട സാഹചര്യത്തിൽ രാജ്യത്ത്​ നിരീക്ഷണം ശക്​തമാക്കിയിരുന്നു.പനി, ശരീരവേദന, വിറയൽ, ക്ഷീണം എന്നിവയാണ്​ കുരങ്ങു പനിയുടെ ലക്ഷണങ്ങളായി അനുഭവപ്പെടുന്നത്​.രോഗം ഗുരുതരമായാൽ മുഖത്തും കൈകളിലും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകൾ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. കൂട്ടികളിൽ രോ​ഗം കൂടുതൽ ​ഗുരുതരമാകാറുണ്ടെന്നും പഠനങ്ങൾ പറയുന്നു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!