/
7 മിനിറ്റ് വായിച്ചു

‘രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്‌സ് രോഗി’;കണ്ണൂരിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചയാൾ രോഗമുക്തി നേടി

രാജ്യത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാൾ (31) രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണ്.

ജൂലൈ പതിമൂന്നാം തീയതി യുഎഇയിൽ നിന്നും വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16നാണ് കണ്ണൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന കുടുംബാംഗങ്ങളിലാർക്കും രോഗലക്ഷണങ്ങൾ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ആദ്യം മങ്കി പോക്‌സ് സ്ഥിരീകരിച്ച കേരളത്തിലെ രണ്ട് മങ്കി പോക്‌സ് ബാധകൾക്കും യൂറോപ്പിലെ വ്യാപനവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയിരുന്നു. യൂറോപ്പിൽ പടർന്നു പിടിച്ച വകഭേദമല്ല കേരളത്തിലേതെന്ന് പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ജനിതക പരിശോധനയിലാണ് വ്യക്തമായത്. ഗൾഫിൽ നിന്നും വന്നവരിലാണ് കേരളത്തിൽ ആദ്യ രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തത്. യൂറോപ്പിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പടർന്നു പിടിക്കുന്നത് ബി1 വകഭേദത്തിൽ പെട്ട മങ്കി പോക്‌സാണ്. എ2 വകഭേദം ഇപ്പോൾ യുഎസിലും തായ്‌ലൻഡിലും കേരളത്തിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!