ശ്രീനഗർ: കശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പത്തു മാസക്കലായളവിൽ കശ്മീരിലേക്ക് എത്തിയ ഒന്നരക്കോടിയിലധികം വിനോദ സഞ്ചാരികളെന്ന് അധികൃതർ. 75 വർഷത്തിന് ശേഷമാണ് ഇത്രയധികം സഞ്ചാരികൾ കശ്മീരിലേക്കെത്തുന്നത്. 1.62 കോടി സഞ്ചാരികൾ കശ്മീർ സന്ദർശിക്കാനായെത്തിയത്ഇതുവഴി മികച്ച നേട്ടമാണ് കശ്മീരിലെ പ്രാദേശിക ബിസിനസുകള്‍ക്കും ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ആളുകള്‍ക്കും ഉണ്ടായിട്ടുള്ളത് എന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കോവിഡ് മഹാമരിയുടെ കാലത്ത് ഇവിടേക്കുള്ള സന്ദർശകരുടെ എണ്ണം കുറഞ്ഞിരുന്നുആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരിൽ നിരവധി മാറ്റങ്ങൾ കേന്ദ്രസർക്കാർ നടത്തിയിരുന്നു. ടൂറിസത്തിന് മാത്രമായി 786 കോടി രൂപ അനുവദിച്ചിരുന്നു. മെച്ചപ്പെടുത്തിയ ടൂറിസം പദ്ധതികളും പരിഷ്കാരങ്ങളും ജമ്മുകാശ്മീര്‍ മേഖലയില്‍ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.