6 മിനിറ്റ് വായിച്ചു

ഇ.കെ. നായനാർ ആശുപത്രിയിൽ ‘അമ്മയും കുഞ്ഞും’ പിറന്നു

മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഒരുക്കിയ അമ്മയും കുഞ്ഞും ശിൽപം അനാഛാദനംചെയ്തു. ആരോഗ്യവകുപ്പിന്‍റെ സാമ്പത്തിക സഹായം ഉപയോഗിച്ചാണ്‌ ആശുപത്രിക്ക്‌ മുന്നിൽ നാലടി ഉയരവും നാലടി വീതിയുമുള്ള ശിൽപം നിർമിച്ചത്. എം.വി. ഗോവിന്ദൻ എം.എൽ.എ ശിൽപം അനാഛാദനംചെയ്‌തു. മുൻ മുഖ്യമന്ത്രി നായനാരുടെ പേരിലു‌ള്ള ആശുപത്രിയാണിതെന്നും എല്ലാനിലയിലും ഒന്നാംസ്ഥാനത്തേക്ക്‌ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കാവ്യഭംഗിപകരുന്ന ശിൽപത്തെ സംരക്ഷിക്കൽ മാത്രമല്ല, അതിന്‍റെ പശ്ചാത്തലത്തെ സൗന്ദര്യത്മാകമായ രീതിയിൽ സൂക്ഷിക്കാനും സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി ചെയർമാന്മാരായ പി.കെ. മുഹമ്മദ് കുഞ്ഞി, എം. ആമിന, ആശുപത്രി സൂപ്രണ്ട് എം.കെ. ഷാജ്, പി.എം. രാജപ്പൻ, ടി. നാരായണൻ, ഡോ. ബിനോ ജോസ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരം സ്വദേശിയായ ജലഥർ ആണ് ശിൽപി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version