//
3 മിനിറ്റ് വായിച്ചു

അമ്മയും മകനും തീപ്പൊള്ളലേറ്റ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ

A mother and her son died Thevalakkara, Kollam.

കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി മകൻ സോണി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം.ഇന്ന് പുലർച്ചെ ലില്ലിയുടെ വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിലാകെ തീയും പുകയും നിറഞ്ഞ അവസ്ഥയിലായിരുന്നു. വാതിൽ തകർത്താണ് ആദ്യം അകത്ത് കയറിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version