മാനസിക വെല്ലുവിളി നേരിടുന്ന മകന് പറ്റിയ കയ്യബദ്ധം,പൊള്ളലേറ്റ് കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനെന്ന 47 കാരിയാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് ലൂസിയുടെ വസ്ത്രത്തില്‍ തീപിടിച്ചത്. ലൂസിയോടൊപ്പം കിടന്നിരുന്ന മാനസിക വെല്ലുവിളികള്‍ നേരിടടുന്ന പത്തൊന്‍പതുകാരനായ മകന്‍ തീപ്പെട്ടിയുരച്ചതില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് നിഗമനം.മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ഉറങ്ങിയ ശേഷമാണ് സാധാരണ ഉറങ്ങാറുള്ളതെന്നും ഞായറാഴ്ച നേരത്തെ ഉറങ്ങിപ്പോയെന്നും ലൂസി മരിക്കുന്നതിന് മുന്‍പ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വസ്ത്രത്തില്‍ തീപിടിച്ച് ലൂസി ഉണര്‍ന്നപ്പോഴേയ്ക്കും തീ നിയന്ത്രിക്കാനാവാത്ത വിധം പടര്‍ന്നിരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റാണ് ലൂസിയുടെ അന്ത്യം.വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് മക്കല്‍ അയല്‍വാസിയുടെ സഹായത്തോടെയാണ് ലൂസിയെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് ലൂസലി മരിച്ചത്. ലൂസിയുടെ സംസ്കാരം ഇന്ന് നടത്തും. മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക വിധേയമാക്കി സര്‍ട്ടിഫിക്കറ്റ് സഹിതെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വിശദമാക്കി. ജയ്സന്‍, ജോയ്സ്, ജോമോന്‍, ജോജി എന്നിവരാണ് ലൂസിയുടെ മറ്റുമക്കള്‍.