കണ്ണൂർ: ദീർഘകാലം സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായും കൂടാതെ കണ്ണൂർ ജില്ലാ പ്രസിഡണ്ട്, ജില്ലയിലെ ജീവകാരുണ്യ പൊതുപ്രവർത്തന രംഗത്ത് കക്ഷി രാഷ്ട്രീയ ജാതി-മത ഭേദമന്യേ സർവ്വസമ്മതനും ജനകീയനുമായിരുന്ന മർഹൂം വി.കെ. അബ്ദുൽ ഖാദർ മൗലവിയെ എക്കാലത്തേക്കും ഓർമ്മിക്കും വിധം അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘മൗലവി സാഹിബ് സ്മരണിക’ പ്രസിദ്ധീകരിക്കുവാൻ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ആയതിലേക്ക് മൗലവിയുമായി ബന്ധപ്പെട്ട അനുഭവക്കുറിപ്പുകൾ, ചിത്രങ്ങൾ മുതലായവ 2024 സെപ്തംബർ 30 നു മുമ്പായി 7907221338, 9847654285 എന്നീ വാട്സ് ആപ് നമ്പറിലേക്കോ moulavisahibsmaranika@gmail.com ലേക്കോ അയക്കേണ്ടതാണെന്ന് അഡ്വ. അബ്ദുൽ കരീം ചേലേരി ( മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ) കെ.ടി.സഹദുള്ള (മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി )എന്നിവർ അറിയിച്ചു.