‘എത്ര കണ്ടാലും എത്ര കേട്ടാലും മതിവരില്ല, വീഞ്ഞുപോലെ വീര്യം കൂടുന്ന അനുഭവമാണ് ഞങ്ങൾക്ക് തോമാച്ചായൻ….’. സ്ഫടികം 4കെ പതിപ്പ് കണ്ട് തിയറ്ററുകളിൽ നിന്നിറങ്ങുന്നവർക്ക് സിനിമയെ കുറിച്ച് പറയാൻ നൂറ് നാവാണ്. ‘ഇത് മലയാള സിനിമയിൽ തന്നെ ഒരു പുതിയ പ്രവണതയാണ്, പുതിയ തലമുറ ഇതേറ്റെടുക്കും, ഇനിയും ഒട്ടേറെ ഹിറ്റ് സിനിമകളുടെ റീറിലീസുണ്ടാവും’-തിയറ്ററുകളിൽ നിന്നിറങ്ങിയ പ്രേക്ഷകർ പറഞ്ഞതിങ്ങനെ.28 വർഷങ്ങൾക്ക് ശേഷം ‘സ്ഫടിക’ത്തിൻറെ ഡിജിറ്റൽ പതിപ്പെത്തിയത് ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ പ്രേമികൾ. പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഓരോ തിയറ്ററുകളിലും. ഓൾഡ് ഈസ് ഗോൾഡ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റിയ സിനിമയാണിതെന്ന് സിനിമാപ്രേമികളുടെ ഭാഷ്യം.
തിയറ്ററുകൾ പൂരപ്പറമ്പാക്കി ആടുതോമയുടെ രണ്ടാം വരവ്
