4 മിനിറ്റ് വായിച്ചു

മിസ്റ്റർ തമിഴ്നാട് അരവിന്ദ് ശേഖർ 30-ാം വയസ്സിൽ മരിച്ചു

ചെന്നൈ | തമിഴ് ബോഡി ബിൽഡർ ഹൃദയാഘാതം മൂലം മരിച്ചു. 2022 ലെ മിസ്റ്റർ തമിഴ്നാട് വിജയി അരവിന്ദ് ശേഖറാണ് (30) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതം ഉണ്ടായതിന് പിന്നാലെ അരവിന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തമിഴ് നടി ശ്രുതി ഷൺമുഖ പ്രിയയുടെ ഭർത്താവാണ് അരവിന്ദ്. വർഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന ഇരുവരും കഴിഞ്ഞ വർഷം മേയിലാണ് വിവാഹിതരായത്.

അറിയപ്പെടുന്ന വെയ്റ്റ് ലോസ് കോച്ച് കൂടിയായിരുന്ന അരവിന്ദ് ശരീരഭാരം നിയന്ത്രിക്കുന്നതിനെ കുറിച്ച് ഓൺലൈനിൽ നടത്തിയിരുന്ന ക്ലാസുകൾക്ക് ഏറെ കാഴ്ചക്കാർ ഉണ്ടായിരുന്നു. പല പ്രമുഖരും അരവിന്ദിന്റെ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ നിർവധി പേരാണ് അരവിന്ദിനെ പിന്തുടരുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!