എംഎസ്എഫ് ദേശീയ പ്രസിഡണ്ടായി കേരളത്തില്‍ നിന്നുള്ള അഹമ്മദ് സാജുവിനെ നിയമിച്ചു. ദേശീയ ജനറല്‍ സെക്രട്ടറിയായി എസ്എച്ച് മുഹമ്മദ് അര്‍ഷാദ്, ട്രഷറര്‍ അതീബ് ഖാന്‍, വൈസ് പ്രസിഡണ്ടുമാരായി സിറാജുദ്ദീന്‍ നദ്വി, ഖാസിം എനോളി, മുഹമ്മദ് അസ്‌ലം എന്നിവരേയും നിയമിച്ചു.
ചെന്നൈയില്‍ നടന്ന മുസ്ലീം ലീഗ് ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. യൂത്ത് ലീഗ് ഭാരവാഹികളേയും യോഗത്തില്‍ തെരഞ്ഞെടുത്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ആസിഫ് അന്‍സാരിയാണ് യൂത്ത് ലീഗിന്റെ പുതിയ പ്രസിഡണ്ട്. അഡ്വ. വി കെ ഫൈസല്‍ ബാബു ജനറല്‍ സെക്രട്ടറി, ടി പി അഷ്‌റഫലി ഓര്‍ഗനൈസിങ് സെക്രട്ടറി, ട്രഷറര്‍ അന്‍സാരി മേത്തര്‍, വൈസ് പ്രസിഡണ്ടുമാരായി സയ്യദ് മൊയിനലി ശിഹാബ് തങ്ങള്‍, ഷിബു മീരാന്‍, അന്‍വര്‍ സാദത്ത് എന്നിവരേയും ചുമതലപ്പെടുത്തി.
മുസ്ലീം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായ സി കെ സുബൈറിന് കര്‍ണാടകയുടെ ചുമതല നല്‍കി. ഇതിന് പുറമേ നാഷണല്‍ ലോയേ്‌സ് ഫോറത്തിന്റെ അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാനായി അഡ്വ. ഹാരിസ് ബീരാനെയും നിയമിച്ചു.