/
18 മിനിറ്റ് വായിച്ചു

എം.എസ്.എം (സൈൻസ് ) ആർട്സ് ആൻ്റ് സയൻസ് സമ്മേളനം

കണ്ണൂർ :പുരോഗമനം എന്ന പേരില്‍ സമൂഹത്തിലെ കുടുംബ വ്യവസ്ഥിതിയെ തകർത്തുകൊണ്ട്‌,വിദ്യാർത്ഥി സമൂഹത്തെ അധാര്‍മ്മികതയിലേക്ക് തള്ളി വിടുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ കേരളത്തിലെ പൊതു സമൂഹം കരുതിയിരിക്കണമെന്ന് കേരള നദ്‌വവത്തുൽ മുജാഹിദീൻ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എം സംസ്ഥാന സമിതി,കണ്ണൂരിൽ സംഘടിടിപ്പിച്ച ആര്‍ട്സ് ആന്‍ഡ് സയന്‍സ് വിദ്യാർത്ഥി സമ്മേളനം “സൈന്‍സ്” അഭിപ്രായപ്പെട്ടു.
ഇത്തരം പ്രസ്ഥാനങ്ങളിൽ വിദ്യാര്‍ഥികള്‍ ഭാഗകമാകുന്നതിൽ രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും മാനുഷിക മൂല്യങ്ങൾ
ഉയർത്തിപ്പിടിക്കുന്ന സന്ദേശങ്ങളെ പ്രാകൃതമായി അവതരിപ്പിക്കുന്ന സാഹചര്യത്തെ ഗൗരവമായി കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

“ധാർമികതയാണ് മാനവികതയുടെ ജീവൻ” എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം കേരള നദ്‌വവത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി
ഡോ: പി.പി. അബ്ദുൽഹഖ് ഉദ്ഘാടനം ചെയ്തു .എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ്ലഹ് അധ്യക്ഷത വഹിച്ചു, അഴിക്കോട് എം.എൽ.എ. കെ.വി.സുമേഷ് മുഖ്യാഥിതി ആയി, കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ:സുൽഫിക്കർ അലി, ഷംസീർ കൈതേരി, എം.എസ്.എം സംസ്ഥാന ട്രഷറർ നവാസ് സ്വലാഹി, കണ്ണൂർ ജില്ലാ ട്രഷറർ ജാബിർ കടവത്തൂർ, അംജദ് എടവണ്ണ എന്നിവർ സംസാരിച്ചു . തുടർന്ന് നടന്ന പഠന സെഷനുകളിൽ എം.എസ്.എം സംസ്ഥാന വൈ: പ്രസിഡണ്ട് യഹിയ മദനി കാളികാവ്,
എം.എസ്.എം പ്രവർത്തകസമിതി അംഗം അബ്ദുൽ വാജിദ് അൻ സാരി,
സഅദുദ്ദീൻ സ്വലാഹി തുടങ്ങിയവർ സംസാരിച്ചു.കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഹനീഫ്
കായക്കൊടി വിദ്യാർത്ഥികളുമായി സംവദിച്ചു. സാംസ്കാരിക സെഷനിൽ ഐ.എസ്.എം ഉപാധ്യക്ഷൻ ജലീൽ മാമാങ്കര, എം.എസ്.എം ഉപാധ്യക്ഷൻ ഡോ. റംസീൻ അബ്ദുറസാഖ്, നസീഫ് നെല്ലൂർ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു .തുടർന്ന് വിദ്യാർ ത്ഥികളുമായി നടന്ന ചർച്ചകൾക്ക്
മഹ്സും അഹ്മദ് സ്വലാഹി, നവാസ് സ്വലാഹി എന്നിവർ നേതൃത്വം നൽകി.വിദ്യാർത്ഥിനി സംഗമത്തിൽ എം.ജി.എം. ജില്ലാ പ്രസിഡണ്ട് സെക്കീന തെക്കയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യ:,ഫിദ അൻവർ, ഫെബിന നാസർ, വാഫിറ ഹന്ന, നിഹാല മിന്ഹാ, ഷഹനാസ റഷീദ് എന്നിവർ സംസാരിച്ചു.ഉച്ചയ്ക്ക് ശേഷം നടന്ന ക്വിസ് മത്സരങ്ങൾക്ക് ആദിൽ അത്താണിക്കൽ, ആദിൽ ബിൻ ഷരീഫ് എന്നിവർ നേതൃത്വം നൽകി. വൈജ്ഞാനിക സംഗമത്തിൽ ഷിബിലി മുഹമ്മദ്, സദാദ് അബ്ദുസമദ്, അസീം തെന്നല, അബ്ദുൽ മുഹ്സിൻ റഷീദ്, നാസിം റഹ്മാൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു . വൈകീട്ട് നടന്ന സമാപന സമ്മേളനം കെ.എൻ.എം കണ്ണൂർ ജില്ലാ സെക്രട്ടറി ഡോ: എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ഡോ: മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു . എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇമ്രാൻ, ഉനൈസ് പാപ്പിനിശ്ശേരി, ബാസിൽ കണ്ണൂർ, നിഷാൻ കണ്ണൂർ എന്നിവർ സംസാരിച്ചു.ആർട്സ് ആൻ്റ് സയൻസ് കോളേജ് വിദ്യാർത്ഥിക്കൾക്കായി എം.എസ്.എം. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സൈൻസിൻ്റെ ലോഗോ പ്രകാശനം
കെ.എൻ.എം. കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഇസ്ഹാഖലി കല്ലിക്കണ്ടി നിർവ്വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ എം.എസ്.എം. ൻ്റെ നേതൃത്വത്തിൽ,പ്രീ-സൈൻസ് സംഘടിപ്പിക്കുകയുണ്ടായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version