മതരാഷ്ട്ര വാദത്തെ നഖശിഖാന്തം എതിർക്കുകയും, മതനിരപേക്ഷതയുടെ കാവലാളാവുകയും ചെയ്ത തികഞ്ഞ ദേശീയവാദിയാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബെന്ന് കെ.പി.സി.സി മെമ്പർ കെ.സി. മുഹമ്മദ് ഫൈസൽ അനുസ്മരിച്ചു. മുൻ കെ.പി.സി.സി പ്രസിഡൻറും, സ്വാതന്ത്യ സമര സേനാനിയുമായ മുഹമ്മദ് അബ്ദുൾ റഹിമാന്‍റെ 78-ാം ചരമവാർഷിക ദിനത്തിൽ കണ്ണൂർ ഡി.സി.സി ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്‍റ് വി.വി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ ചടങ്ങിലും പുഷ്പാർച്ചനയിലും അഡ്വ. റഷീദ് കവ്വായി, മനോജ് കൂവേരി, സി.വി. സന്തോഷ്, സുദീപ് ജെയിംസ്, വി.പി. അബ്ദുൽ റഷീദ്, കാട്ടാമ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
മുഹമ്മദ് അബ്ദുറഹ്മാൻ അനുസ്മരണം
