///
6 മിനിറ്റ് വായിച്ചു

മോർബി ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻസിപ്പൽ കോർപ്പറേഷൻ

മോർബി ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻസിപ്പൽ കോർപ്പറേഷൻ. ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. പാലം തുറക്കാൻ പാടില്ലായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ മാസം ഉണ്ടായ അപകടത്തിൽ 130 പേരാണ് മരിച്ചത്.

ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന സംഭവത്തിൽ മോർബി നഗരസഭയെ ഗുജറാത്ത് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തൂക്കുപാലത്തിന്റെ പുനർനിർമ്മാണത്തിന് കരാർ നൽകിയത് ശരിയായ രീതിയിലല്ല. പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് എന്താണ് ടെണ്ടർ വിളിക്കാതിരുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ ചോദിച്ചിരുന്നു.

തൂക്കുപാലം തകർന്ന സംഭവത്തിൽ മോർബി നഗരസഭയാണ് കുറ്റക്കാരനെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കരാർ 2017 ന് ശേഷവും പുതുക്കാതിരുന്നിട്ടും വീണ്ടും എന്ത് അടിസ്ഥാനത്തിലായിരുന്നു പാലത്തിന്റെ പുനർനിർമ്മാണത്തിന് കമ്പനി മേൽനോട്ടം വഹിച്ചതെന്നും കോടതി ചോദിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!