/
6 മിനിറ്റ് വായിച്ചു

ട്വിറ്ററിന് ശവക്കല്ലറ ഒരുക്കിയെന്ന മീം പങ്കുവച്ച് മസ്‌ക്;  വ്യാപക ചര്‍ച്ച 

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള കൂട്ടപ്പിരിച്ചുവിടലുകളും കൂട്ടരാജിയും ആപ്പിലെ മാറ്റങ്ങളും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ RIP ട്വിറ്റര്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. പിന്നാലെ ഇലോണ്‍ മസ്‌ക് പങ്കുവച്ച ട്വീറ്റുകളാണ് ഇപ്പോള്‍ ട്വിറ്ററിലെ ചൂടേറിയ ചര്‍ച്ചാ വിഷയം .ട്വിറ്ററിന്റെ ശവക്കല്ലറ എന്ന് സൂചിപ്പിക്കുന്ന ഒരു മീമും കറുത്ത പൈറേറ്റ് കൊടിയുമാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മസ്‌ക് ട്വീറ്റ് ചെയ്തത്. ട്വീറ്റുകളുടെ പശ്ചാത്തലത്തില്‍ മസ്‌ക് ഇനി അടുത്തതായി എന്തിനുള്ള പുറപ്പാടാണെന്ന് ശങ്കിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍. മരണമെന്നോ അപകടമെന്നോ ആണ് കറുത്ത പൈറേറ്റ് കൊടിയുടെ അര്‍ത്ഥം. ട്വിറ്റര്‍ മരിക്കുന്നുവെന്നോ, ട്വിറ്റര്‍ മരിച്ചെന്നോ, ട്വിറ്ററിനെ കൊല്ലുമെന്നോ സൂചിപ്പിക്കുന്ന ഈ ട്വീറ്റുകള്‍ മസ്‌കിന് തമാശയായിരിക്കാമെങ്കിലും മറ്റ് നിക്ഷേപകര്‍ക്ക് അങ്ങനെയായിരിക്കില്ലെന്നും പല ഉപയോക്താക്കളും സൂചിപ്പിക്കുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version