കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സമ്മേളനം ഫെബ്രുവരി 10, 11, 12 തീയതികളിൽ കണ്ണൂരിൽ നടത്താൻ മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്‍റ് ജനറൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
മെമ്പർഷിപ്പ് കേമ്പയിന്‍റെ അടിസ്ഥാനത്തിൽ പുതിയ ജില്ല മുസ്ലിംലീഗ് കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് നിലവിൽ വരും. ശാഖ കമ്മിറ്റികൾ ഡിസംബർ 31 നുള്ളിലും പഞ്ചായത്ത് – മുൻസിപ്പൽ – മേഖല കമ്മിറ്റികൾ ജനുവരി 15 നുള്ളിലും മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റികൾ ജനുവരി 31 നുള്ളിലും സമ്മേളനത്തോടുകൂടി നിലവിൽ വരണമെന്ന് ബന്ധപ്പെട്ടഘടകങ്ങൾക്ക് നിർദ്ദേശം നൽകി. ബാഫഖി തങ്ങൾ സൗധത്തിൽ ചേർന്ന യോഗത്തിൽ ജില്ലാപ്രസിഡന്‍റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ജില്ലാ കമ്മിറ്റി നിരീക്ഷകനുമായ അബ്ദുറഹിമാൻ രണ്ടത്താണി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലയിലെമുസ്ലിംലീഗ്പ്രവർത്തകർക്കിടയിൽവിഭാഗീയതപ്രചരിപ്പിക്കുകയുംപാർട്ടിനേതാക്കളെയുംഘടകങ്ങളെയുംഅവമതിക്കുകയും ചെയ്യുന്ന വിധത്തിൽ ലീഗ് വോയിസ്, കണ്ണൂർ എന്ന വാട്സ് ആപ് ഗ്രൂപ്പിന് നേതൃത്വം നൽകുന്ന അഡ്മിനും ഷാർജ കെ.എം.സി.സി ഇരിക്കൂർ മണ്ഡലം സെക്രട്ടറിയുമായ നസീർ തേർളായി, കെ.പി. താജുദ്ദീൻ (നടുവിൽ ), കെ. ഉമർ ഫാറൂഖ് (വെള്ളിക്കീൽ), കുട്ടി കപ്പാലം (തളിപ്പറമ്പ്), ടി.പി. സിയാദ് (കുപ്പം) എന്നിവരുടെ പാർട്ടി അംഗത്വം റദ്ദ്ചെയ്യുന്നതിന് ജില്ല പ്രസിഡന്‍റ് സ്വീകരിച്ച നടപടി യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. തുടർ നടപടികൾക്ക് സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്യുകയും ചെയ്തു. നിരന്തരം പാർട്ടിയെയും നേതാക്കളെയും അപഹസിക്കുന്നവർക്കെതിരായി യമ നടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. ജില്ലാ ഭാരവാഹികളായവി.പി. വമ്പൻ, അഡ്വ.എസ്. മുഹമ്മദ്, ടി.എ. തങ്ങൾ, കെ.വി. മുഹമ്മദലി ഹാജി, ഇബ്രാഹിം മുണ്ടേരി, കെ.ടി. സഹദുല്ല, അഡ്വ.കെ.എ. ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽകരീം ചേലേരി സ്വാഗതം പറഞ്ഞു.