കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാ കലക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, കലക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് നവംബർ നാലിന് തിങ്കളാഴ്ച മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്താൻ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. രാവിലെ 9 മണിക്ക് കണ്ണൂർ കാൽടെക്സ് കെഎസ്ആർടിസി പരിസരം കേന്ദ്രീകരിച്ചാണ് കലക്ടറുടെ വസതിയിലേക്ക് മാർച്ച് നടത്തുക.