//
3 മിനിറ്റ് വായിച്ചു

മൈലാഞ്ചി മൊഞ്ചുള്ള ഒപ്പനയും മാപ്പിളപ്പാട്ടിന്റെ ഇശലുകളും; മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് നാളെ തുടങ്ങും

മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് വ്യാഴാഴ്ച വൈകിട്ട് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കലാ – സാംസ്കാരിക പരിപാടികൾ, പ്രദർശന വിപണന മേള, ഹൈടെക് അമ്യൂസ്മെന്റ് പാർക്ക്, ഭക്ഷ്യമേള, ഫ്ലവർഷോ, ഗെയിമുകൾ, മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ ഉണ്ടാകും.

മൈലാഞ്ചിയിടൽ, ഒപ്പന, പുഞ്ചിരി (6 മുതൽ 12 വയസ് വരെ), ഫാഷൻ ഷോ (6 മുതൽ 15 വയസ് വരെ), ഇരട്ടകളുടെ സംഗമം, സിനിമാറ്റിക്‌ ഡാൻസ് ഗ്രൂപ്പ് (15 വയസ് മുതൽ), കരോക്കെ മലയാള സിനിമ ഗാനാലാപനം (15 വയസ് മുതൽ), തിരുവാതിര ഫെസ്റ്റ്, മാപ്പിളപ്പാട്ട് കരോക്കെ ആലാപനം (15 വയസ് മുതൽ), പായസം, തലശ്ശേരിയുടെ പരമ്പരാഗത ചായക്കടികൾ ഉൾപ്പെടുത്തിയ പാചകം, കൈകൊട്ടിക്കളി എന്നിവയിൽ മത്സരം നടത്തും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!