7 മിനിറ്റ് വായിച്ചു

മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കേണ്ടതില്ലെന്ന തീരുമാനം സ്വാഗതാർഹമാണെന്ന്‌ എം വി ജയരാജൻ

മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കേണ്ടതില്ലെന്ന മല്ലിയോട്ട്‌ പാലോട്ട് കാവ് സമുദായങ്ങളുടെ നാല്‌ ഊരുസമിതിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.ഇക്കാര്യത്തിൽ മല്ലിയോട്ട്‌ അഛൻ സ്വീകരിച്ച നിലപാട്‌ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്‌. രാജ്യത്ത്‌ വർഗീയ ശക്തികൾ വർഗീയ കലാപങ്ങൾക്ക്‌ കോപ്പുകൂട്ടുമ്പോൾ മാതൃകാപരമായ തീരുമാനമാണ്‌ ഊരുസമിതി യുടേത്‌.
മത സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന നിലപാടാണിത്‌. മുസ്ലീങ്ങളടക്കം എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്ന ജനകീയോത്സവമാണ്‌ മല്ലിയോട്ട്‌ കാവിലേത്‌. മല്ലിയോട്ട് കാവ് വിശ്വാസികൾ ഒത്തുചേരുന്ന പരിപാവന കേന്ദ്രമാണ് . മുസ്ലിംങ്ങൾക്ക്‌ പ്രവേശനമില്ലെന്ന ബോർഡ്‌ സ്ഥാപിക്കില്ലെന്ന ഊരുസമിതിയുടെ തീരുമാനം കാവിനെ വർഗീയവാദികളുടെ താവളമാക്കി മാറ്റാൻ ചിലർ നടത്തുന്ന നീക്കം പൊളിക്കുന്നതാണ്‌.
‘മതമേതായാലും മനുഷ്യർ നന്നായാൽ മതി’ എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശമാണ് നാം ഉയർത്തിപ്പിടിക്കേണ്ടത്. സ്വാമി ആനന്ദതീർത്ഥൻ ജാതിവിവേചനത്തിനെതിരായി നടത്തിയ പോരാട്ടം നമുക്ക് കരുത്തുപകരേണ്ടതാണെന്നും ജയരാജൻ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version