//
8 മിനിറ്റ് വായിച്ചു

റാങ്ക് തിളക്കത്തില്‍ എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്

കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ കഴിഞ്ഞ വർഷത്തെ പി.ജി(ആയുര്‍വേദ) പരീക്ഷയില്‍ 3 റാങ്കുകള്‍ കരസ്ഥമാക്കി എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് . പിജി അഗദതന്ത്ര(വിഷചികിത്സ)ത്തില്‍ ഒന്നാം റാങ്ക് ഡോ.ഹേമ.എ.ജി കരസ്ഥമാക്കി.രണ്ടാം റാങ്ക് ഡോ. ഷാരോണ്‍ ജോസും പി.ജി രസശാസ്ത്ര & ഭൈഷജ്യകല്‍പ്പനയില്‍ ഡോ.സജിന.പി  മൂന്നാം റാങ്കും നേടി.പിജി പരീക്ഷയില്‍ ഇത്തവണയും 100 % വിജയമാണ്  ആയുര്‍വേദ മെഡിക്കല്‍ കോളേജ് കരസ്ഥമാക്കിയത്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിഷചികിത്സാ സ്ഥാപനമാണ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന്‍റെ ഭാഗമായുള്ള പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി  യുജി / പിജി വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും ക്ലിനിക്കല്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. പിജി അഗദതന്ത്ര, പഞ്ചകര്‍മ്മ, രസശാസ്ത്ര ഭൈഷജ്യകല്‍പ്പന വിഷയത്തില്‍ ഗവേഷണ കേന്ദ്രമാക്കികൊണ്ട് കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ അംഗീകാരവും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. കേരള ആരോഗ്യസര്‍വ്വകലാശാലയുടെ അംഗീകാരത്തോടുകൂടി ആയുര്‍വേദ പാരമെഡിക്കല്‍ കോഴ്സായ ബി.എസ്.എസി നഴ്സിങ്ങ്(ആയുര്‍വേദ), ബിഫാം (ആയുര്‍വേദ) കേരളത്തില്‍ എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഉള്ളത്. ഇതുവരെ ഈ കോഴ്സ് പൂര്‍ത്തിയാക്കിയ 90 % വിദ്യാര്‍ത്ഥികളും കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍റെ 2021 ലെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version