//
6 മിനിറ്റ് വായിച്ചു

എന്റെ ജില്ലാ മൊബൈൽ ആപ്പ് ഇനി ഐഫോണിലും

കണ്ണൂർ∙ സർക്കാർ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കാനും അഭിപ്രായങ്ങൾ അറിയിക്കാനും ഉപയോഗിക്കുന്ന കണ്ണൂരിന്റെ എന്റെ ജില്ലാ മൊബൈൽ ആപ്പ് ഇനി ഐഫോണിലും ലഭിക്കും. ഇതിനായി ആപ്പിന്റെ ഐഒഎസ് പതിപ്പ് പുറത്തിറക്കി. ഇതുവരെ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ മാത്രമാണ് സേവനം ലഭിച്ചിരുന്നത്. സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചറിയാനും ഓഫിസുകളുമായി ബന്ധപ്പെടാനും ഈ ആപ്പ് വഴി സാധിക്കും.വി ആർ കണ്ണൂർ എന്ന മൊബൈൽ ആപ്ലിക്കേഷനെ അടിസ്ഥാനമാക്കിയാണ് എന്റെ ജില്ലാ ആപ് നാഷനൽ ഇൻഫോമാറ്റിക് സെന്റർ വികസിപ്പിച്ചത്. നിലവിൽ സംസ്ഥാനത്തെ 14 ജില്ലകളിലും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. സർക്കാർ ഓഫിസുകളുടെ ലൊക്കേഷൻ കണ്ടെത്താനും ഫോൺ, ഇ-മെയിലിൽ എന്നിവ വഴി ബന്ധപ്പെടാനും പ്രവർത്തനം വിലയിരുത്താനുമുള്ള സൗകര്യം ആപ്പിലുണ്ട്.കൂടാതെ പരാതികളും നൽകാം. നിലവിൽ 3106 ഓഫിസുകളാണു ജില്ലയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഭ്യമാകുന്ന റിവ്യൂകൾ സബ് കലക്ടറും ജില്ലാ നോഡൽ ഓഫിസറുമായ അനുകുമാരിയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version