//
6 മിനിറ്റ് വായിച്ചു

എൻഡോസൾഫാൻ സെല്ലില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയേയും ഉള്‍പ്പെടുത്തി; പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള സെല്ലില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയേയും  ഉള്‍പ്പെടുത്തി. കാസര്‍കോട് എം എല്‍ എയെ ഒഴിവാക്കിയത്  തുടര്‍ന്ന് സെല്ലില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ആര്‍ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു.എന്‍ എ നെല്ലിക്കുന്നിന്‍റെ പേര് കൂടി ചേര്‍ത്തുള്ള പുതിയ ലിസ്റ്റ് സാമൂഹ്യ നീതി വകുപ്പ് പ്രസിദ്ധികരിച്ചു.  തന്നെ സെല്ലില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി എം എല്‍ എ തന്നെ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഒഴിവാക്കിയതിന്‍റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടിരുന്നു. ഏറെ നാളെത്തെ മുറവിളിയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് സെല്‍ പുനസംഘടിപ്പിച്ചത്.മന്ത്രി എം വി ഗോവിന്ദന്‍ ചെയര്‍മാനും കാസര്‍കോട് ജില്ലാ കളക്ടര്‍ കണ്‍വീനറുമായാണ് സെല്‍ പുനസംഘടിപ്പിച്ചത്. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള സെല്ലാണിത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version