//
5 മിനിറ്റ് വായിച്ചു

നളിനി ശ്രീധരൻ അന്തരിച്ചു

കൊച്ചി > സാഹിത്യകാരനും വീക്ഷണം ആദ്യ ചീഫ് എഡിറ്ററുമായിരുന്ന സി പി ശ്രീധരൻ്റെ ഭാര്യയും സാഹിത്യകാരിയുമായ നളിനി ശ്രീധരൻ (92) നിര്യാതയായി. ശനിയാഴ്‌ച എളമക്കര വിവേകാനന്ദനഗറിലെ ‘പാർവതി ‘വീട്ടിൽ 2 മണി വരെ പൊതുദർശനം. സംസ്‌കാരം 3.30 ന് ഇടപ്പള്ളി എൻഎസ്എസ് ശ്‌മശാനത്തിൽ. മക്കൾ: സതീശ് ചന്ദ്രൻ, ഡോ. കെ വിനോദ് ചന്ദ്രൻ, ഉഷ. മരുമക്കൾ: ശ്രീലഖ, പരേതനായ രാംദാസ്.

വടക്കേ മലബാറിൽ, കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ (അന്നത്തെ ഹോസ്‌ദുർഗ് താലൂക്കിൽ) ജനിച്ചു. പിതാവ്: സി യു കെ നമ്പ്യാർ, മാതാവ്, കെ ജാനകിയമ്മ. സംഗീതജ്ഞനും കവിയും സംഗീതനാടകകൃത്തും ആയിരുന്ന പിതാവിൽ നിന്ന് കലയുടെ ബാലപാഠങ്ങൾ ഉൾക്കൊണ്ടു. നീലേശ്വരം രാജാസ് ഹൈസ്‌കൂൾ, പയ്യന്നൂർ ഗവണ്മെന്റ് സ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യസം. വിദ്യാഭ്യാസകാലത്ത് കവിതയ്‌ക്കും, പാട്ടിനും  സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version