/
5 മിനിറ്റ് വായിച്ചു

ദേശീയപാത വികസനം; കരിവെള്ളൂരിൽ കടക്കാരെ ഒഴിപ്പിച്ചു

പ​യ്യ​ന്നൂ​ർ: ഉ​ട​മ​സ്ഥ​ല​വും കെ​ട്ടി​ട​വും ഒ​ഴി​ഞ്ഞു​കൊ​ടു​ത്തി​ട്ടും വാ​ട​ക​ക്കാ​ർ ഒ​ഴി​യാ​ൻ വി​സ​മ്മ​തി​ച്ച കെ​ട്ടി​ടം പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ റ​വ​ന്യൂ വ​കു​പ്പ് ഒ​ഴി​പ്പി​ച്ചു. ക​രി​വെ​ള്ളൂ​ർ ഓ​ണ​ക്കു​ന്നി​ലെ പാ​ത വി​ക​സ​ന ത​ട​സ്സ​മാ​ണ് അ​ധി​കൃ​ത​ർ യു​ദ്ധ സ​ന്നാ​ഹ​ത്തോ​ടെ​യെ​ത്തി നീ​ക്കി​യ​ത്.ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ​യെ​ത്തി ക​ട​ക്കാ​രെ ബ​ല​മാ​യി ഒ​ഴി​പ്പി​ച്ച​ത്. മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഇ​രു​നി​ല കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ക​യും ചെ​യ്തു. ഇ​തോ​ടെ ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ പാ​ത വി​ക​സ​ന​ത്തി​ന്റെ പ്ര​ധാ​ന ത​ട​സ്സം ഇ​ല്ലാ​താ​യി. കോ​ട​തി വ​രെ​യെ​ത്തി​യ തർക്ക കെ​ട്ടി​ട​മാ​ണ് പൊ​ളി​ച്ചു​നീ​ക്കിയ​ത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version