//
6 മിനിറ്റ് വായിച്ചു

ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിയാക്കി, വർഗീയതയോട് സന്ധി ചെയ്തു; വീണ്ടും വിവാദ പരാമർശവുമായി കെ സുധാകരൻ

വീണ്ടും വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നെഹ്‌റുവിനെതിരായ കെ സുധാകരന്റെ പരാമർശമാണ് വിവാദത്തിലായത്. വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ ജവാഹർലാൽ നെഹ്‌റു തയ്യാറായി. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. കണ്ണൂരിൽ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസിൽ വച്ചായിരുന്നു വിവാദ പരാമർശംനെഹ്‌റുവിന്റെ ആദ്യ മന്ത്രിസഭയിൽ അദ്ദേഹം ആർഎസ്എസ് നേതാക്കൾക്ക് പ്രാധാന്യം കൊടുത്തു. ആർഎസ്എസുകാരനല്ലാത്ത അംബേദ്‌കറിനും പ്രാധാന്യം കൊടുത്തു. പ്രതിപക്ഷ നിരയിൽ പ്രതിപക്ഷ നേതൃസ്ഥാനമെന്ന പദവി ഭണഘടനാപരമായി നൽകാൻ കഴിയുകയില്ലെങ്കിലും സിപിഐഎം നേതാവായ എ കെ ജിക്ക് അത് നൽകി എന്നിങ്ങനെയാണ് സുധാകരൻ പറഞ്ഞത്പക്ഷെ അതിനിടയിൽ അനവസരത്തിൽ അനുചിതമായ പരാമർശങ്ങൾ കയറിക്കൂടി. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. അദ്ദേഹം ആർഎസ്എസുകാരനായിരുന്നു. നെഹ്‌റുവിന്റെ ഉന്നതമായ ജനാധിപത്യ ബോധമായിരുന്നു. വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ ജവാഹർലാൽ നെഹ്‌റു തയ്യാറായി തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!