//
9 മിനിറ്റ് വായിച്ചു

‘ധീരജിനെ കുത്തിയത് നിഖില്‍ തന്നെ’; ആസൂത്രിതമെന്ന് പറയാനാകില്ലെന്ന് പൊലീസ്

ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ തന്നെയെന്ന് പൊലീസ്. ധീരജിനെയും കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെയും കുത്തിയത് നിഖില്‍ തന്നെയാണ്. സംഭവ സമയത്ത് നിഖിലിനൊപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു. കത്തി കയ്യില്‍ കരുതിയത് മറ്റൊരു കേസില്‍ ജീവനുഭീഷണിയുളളതിനാലെന്ന് സൂചനയെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകം ആകസ്മികമെന്ന് ഇടുക്കി എസ്പി ആര്‍ കറുപ്പസ്വാമി പ്രതികരിച്ചു. ധീരജിന്റേത് ആസൂത്രിത കൊലപാതകമെന്ന് പറയാനാകില്ല. അറസ്റ്റിലായവരുടെ മൊഴിയുടെ സത്യാവസ്ഥകള്‍ പരിശോധിച്ചുവരികയാണ്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇതുവരെ രണ്ട് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാല് പേര്‍ കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ധീരജിന്റെ മരണകാരണം ഹൃദയത്തിന്റെ അറകളിലേറ്റ ആഴത്തിലുള്ള മുറിവാണ്.

 

ധീരജിന്റെ മൃതദേഹം സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസിലും ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലും പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വിലാപ യാത്രയായി മൃതദേഹം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോയി.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പ് ടൗണില്‍ ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുകയാണ്. വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version