///
3 മിനിറ്റ് വായിച്ചു

ദയാധനം വൈകുന്നു,നിമിഷപ്രിയക്ക് തിരിച്ചടി; നടപടികൾ വേഗത്തിലാക്കാന്‍ യെമൻ

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയക്ക് തിരിച്ചടിയായി നിർണായക ഇടപെടൽ. കേസിൽ നടപടികൾ വേഗത്തിലാന്‍ യെമന്‍ ക്രിമിനൽ പ്രേസിക്യൂഷന്‍ മേധാവി നിർദേശം നൽകി. കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബത്തിന്‍റെ ഇടപെടലാണ് പ്രേസിക്യൂഷന്‍ നടപടിക്ക് കാരണമായത്.

ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ എങ്ങും എത്താത്തതിനാൽ ഇനിയുള്ള നാളുകൾ നിർണായകമാണ്. കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകൾ സുപ്രീം കോടതിയിൽ നൽകണം. 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version