തിരുവല്ല > തിരുവല്ലയിലെ നിരണം വടക്കുംഭാഗം എസ് മുക്കിനു സമീപം 138 വർഷം പഴക്കമുള്ള സെൻ്റ് പോൾസ് സിഎസ്ഐ പള്ളി കനത്ത മഴയിൽ പൂർണമായും തകർന്നു വീണു. ബുധനാഴ്ച രാവിലെ 6.30 നാണ് സംഭവം. അപകട സമയം ശുശ്രൂഷകളില്ലാത്തത് കാരണം ആളുകൾ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച ദിനത്തിലും ഇവിടെ ആരാധന നടന്നിരുന്നു.
കനത്ത മഴയിൽ നിരണത്ത് പള്ളി തകർന്നു
