//
9 മിനിറ്റ് വായിച്ചു

‘പരാതി കുറ്റകൃത്യത്തെ ലഘൂകരിക്കാന്‍’; ഇ പി ജയരാജനെതിരെ കേസെടുക്കില്ല

വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിയിട്ടതില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ കേസെടുക്കില്ല. ഇക്കാര്യം മുഖ്യമന്ത്രി രേഖാമൂലം നിയമസഭയില്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസുകാര്‍ പരാതി നല്‍കിയിട്ടില്ല. മര്‍ദിച്ചെന്ന പരാതി യൂത്ത് കോണ്‍ഗ്രസുകാരുടെ കുറ്റകൃത്യം ലഘൂകരിക്കാനാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടയുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ചെയതനെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഇപി ജയരാജനെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഇ പി ജയരാജനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടോയെന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിച്ചു. നിയമോപദേശം തേടിയിട്ടില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ അടുത്തേക്ക് വന്ന ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളിമാറ്റുകയായിരുന്നു. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ വിമാനത്തില്‍ കയറിയതെന്ന് പൊലീസ് പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!