//
5 മിനിറ്റ് വായിച്ചു

കുറ്റം ചെയ്തില്ല; പൊലീസ് കുടുക്കിയത്; പ്രതി സന്തോഷ്

കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും മ്യൂസിയം വളപ്പിൽ യുവതിയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി സന്തോഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ തലയിൽ പൊലീസ് കെട്ടിവച്ചതാണ് കേസ് എന്നാണ് പ്രതിയുടെ വാദം. തന്നെ പൊലീസ് കുടുക്കിയതാണ്. മ്യൂസിയം കേസിൽ പങ്കില്ലെന്നും പറയുന്നു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞുസന്തോഷിനെ കുറവൻകോണത്തെ വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്‌തത്. പക്ഷെ ആ കാര്യങ്ങൾ നിഷേധിക്കുകയാണ് പ്രതി സന്തോഷ്അതിനിടെ, ദേഷ്യം വരുമ്പോൾ വാഹനം നിർത്തിയിട്ട് മണിക്കൂറുകൾ നടക്കുന്ന ശീലം തനിക്കുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. പ്രതിയെ പിടിച്ചതിൽ സന്തോഷമെന്നായിരുന്നു കുറവൻകോണത്തെ വീട്ടമ്മയുടെയും മ്യൂസിയം ആക്രമണത്തിനിരയായ യുവതിടെയും പ്രതികരണം.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!