/
6 മിനിറ്റ് വായിച്ചു

കൊട്ടിയൂരിൽ ഇനി ഗൂഢപൂജകൾ

കൊട്ടിയൂർ | സ്ത്രീകളും വിശേഷ വാദ്യക്കാരും ആനകളും അക്കരെ കൊട്ടിയൂരിൽ നിന്ന് മടങ്ങി. ഇനി ഗൂഢ പൂജകളുടെ നാളുകൾ. ശനിയാഴ്ച ഉച്ചശീവേലിയോടെ ആണ് അക്കരെ കൊട്ടിയൂരിൽ നിന്ന് സ്ത്രീകൾ പിൻവാങ്ങിയത്. ശീവേലിക്ക് ശേഷം ആനയൂട്ട് നടത്തി. തിരുവഞ്ചിറ വലം വെച്ച് പഴവും ചോറുരുളകളും സ്വീകരിച്ച് സ്വയംഭൂവിന് മുന്നിൽ നമസ്‌കരിച്ച ആനകൾ പടിഞ്ഞാറെ നടവഴി അക്കരെ സന്നിധാനം വിട്ടു.

കലംപൂജകൾക്കാവശ്യമായ മൺകലങ്ങൾ നല്ലൂരാൻ സ്ഥാനികന്റെ നേതൃത്വത്തിൽ മുഴക്കുന്നിൽ നിന്ന് ശനിയാഴ്ച വൈകിട്ടോടെ ഗണപതിപ്പുറത്ത് എത്തിച്ചു. തിരുവഞ്ചിറയിൽ മൂന്ന് തവണ വലം വെച്ച് കരിമ്പനയ്ക്കൽ ചാത്തോത്ത് കയ്യാലയിലെ പ്രത്യേക അറയിൽ കലങ്ങൾ സമർപ്പിച്ചു. മണിത്തറയിൽ ദർശനം നടത്തി പ്രസാദവും സ്വീകരിച്ച് സംഘാംഗങ്ങൾ മടങ്ങി.

കലങ്ങൾ എടുത്ത് നൽകുന്നതിനായി നല്ലൂരാൻ സ്ഥാനികൻ ക്ഷേത്ര സങ്കേതത്തിൽ തങ്ങി. ഗൂഢപൂജകൾ രാത്രി തന്നെ ആരംഭിച്ചു. നാലാമത്തെ ചതുശ്ശതമായ അത്തം ചതുശ്ശതവും വാളാട്ടവും കലശ പൂജയും ചൊവ്വാഴ്ച നടക്കും. ബുധനാഴ്ച നടക്കുന്ന തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version