8 മിനിറ്റ് വായിച്ചു

തവാങ്ങിൽ ഇപ്പോൾ പ്രശ്‌നങ്ങൾ ഇല്ല -ചൈന

തവാങ്ങിൽ ഇപ്പോൾ പ്രശ്‌നങ്ങൾ ഇല്ലെന്ന് വ്യക്തമാക്കി ചൈന. ഇന്ത്യൻ അതിർത്തിൽ സംഘർഷം ഉണ്ടായതിന് ശേഷം ഇപ്പോൾ സാഹചര്യം സ്ഥിരത ഉള്ളതാണെന്ന് ചൈന വ്യക്തമാക്കി.

യഥാർത്ഥ നിയന്ത്രണരേഖയുടെ തൽസ്ഥിതിമാറ്റാൻ ചൈന ശ്രമിച്ചതായി കേന്ദ്രസർക്കാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചൈനീസ് അതിക്രമ ശ്രമം സ്ഥിതികരിച്ചും ഇന്ത്യൻ സേനയുടെ പ്രത്യാക്രമണം വ്യക്തമാക്കിയും പാർലമെന്‍റിൽ പ്രതിരോധമന്ത്രി പ്രസ്താവന നടത്തി. അതേസമയം അതിർത്തി സംരക്ഷണ വിഷയത്തിൽ കേന്ദ്രസർക്കാർ പരാജയമാണെന്ന പ്രതിപക്ഷ പ്രതിഷേധം പാർലമെന്‍റിനെ സ്തംഭിപ്പിച്ചു.

വെള്ളിയാഴ്ച തവാങ്ങിൽ നടന്ന ചൈനയുടെ അതിർത്തി ലംഘന ശ്രമം പാർലമെന്‍റിൽ പ്രതിപക്ഷം വിഷയമാക്കി. പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരു സഭകളും സ്തംഭിച്ചതോടെയാണ് വിശദികരണവുമായി സർക്കാർ രംഗത്ത് എത്തിയത്. താവാങ്ങിൽ ഇന്ത്യൻ മേഖലയിലേക്ക്​ കടന്ന് കയറാനുള്ള ചൈനയുടെ ശ്രമം ധീരതയോടും സമചിത്തതയോടും ദേശ സ്‌നേഹത്തോടും ഇന്ത്യൻ സൈനികർ തടഞ്ഞു. ബലം പ്രയോഗിച്ചാണ് ചൈനിസ് നീക്കം പരാജയപ്പെടുത്തിയത്. ഇന്ത്യൻ സൈനികർക്ക് ആർക്കും ഗുരുതരമായ പരിക്ക് എറ്റിട്ടില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. മേഖലയിൽ ഇരുവിഭാഗങ്ങളുടെയും കമാൻഡർമാർ തമ്മിൽ നടന്ന ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തിരുമാനിച്ചതായും സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രതിരോധമന്ത്രി വിശദികരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version