/
4 മിനിറ്റ് വായിച്ചു

ഉത്തര കേരള വള്ളംകളി ജലോത്സവം ഒക്ടോബർ 22ന്

കണ്ണാടിപ്പറമ്പ് | വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര ആഭിമുഖ്യത്തിലുള്ള രണ്ടാമത് ഉത്തര കേരള വള്ളംകളി ‘ജലോത്സവം’ ഒക്ടോബർ 22ന് നടത്തും.

ഉത്തര കേരളത്തിലെ പ്രമുഖ വള്ളംകളി ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ 25 പേർ തുഴയുന്ന വള്ളങ്ങളുടെയും 15 പേർ തുഴയുന്ന വള്ളങ്ങളുടെയും പ്രത്യേക മത്സരങ്ങളോടൊപ്പം വനിതാ വള്ളംകളി ടീമുകളുടെയും മത്സരം ഉണ്ടാകും.

മത്സരം വീക്ഷിക്കാനെത്തുന്ന മുഴുവൻ ആളുകൾക്കും വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം നൽകുവാനും ഉദ്ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലും മന്ത്രിമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കുവാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version