8 മിനിറ്റ് വായിച്ചു

ഉത്തര മലബാറിലെ ആദ്യ അഡല്‍ട്ട് വാക്‌സിനേഷന്‍ ക്ലിനിക്ക് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍ : പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആവശ്യമായ വാക്‌സിനേഷന്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി സജ്ജീകരിച്ച ഉത്തര മലബാറിലെ ആദ്യ അഡള്‍ട്ട് വാക്‌സിനേഷന്‍ ക്ലിനിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുസമൂഹത്തിന് മാതൃകയും അനുകരണീയമായ സന്ദേശവും നല്‍കിക്കൊണ്ട് ആസ്റ്റർ ഹോസ്പിറ്റല്‍സ് – മെഡിക്കൽ ഡയറക്ടർ കേരള ക്ലസ്റ്റർ ഡോ. സൂരജ് കെ എം സ്വയം വാക്‌സിന്‍ സ്വീകരിച്ചുകൊണ്ടാണ് ക്ലിനിക്കിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍, ഹെപ്പിറ്റൈറ്റിസ് ബി വാക്‌സിന്‍, ടെറ്റനസ്, ഡിഫ്തീരിയ വാക്‌സിനുകള്‍, ന്യൂമോകോക്കല്‍ വാക്‌സിന്‍, എച്ച് പി വി വാക്‌സിന്‍, ഷിംഗിള്‍സ് വാക്‌സിന്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വാക്‌സിനുകളുടെയും ലഭ്യത ക്ലിനിക്കില്‍ ഉറപ്പ് വരുത്തും. ജീവിതഹാനിക്ക് ഉള്‍പ്പെടെ കാരണമാകുന്ന രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന വാക്‌സിനുകളുടെ ലഭ്യത പൂര്‍ണ്ണമായും ഉറപ്പ് വരുത്തുന്നതിലൂടെ സാമൂഹിക ആരോഗ്യ സംവിധാനത്തില്‍ വലിയ പുരോഗതി സൃഷ്ടിക്കുവാന്‍ ഈ ക്ലിനിക്കിന് സാധിക്കുമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ഡോ. സൂരജ് പറഞ്ഞു.

അദ്ദേഹത്തിന് പുറമെ ഡോ. മുരളി ഗോപാല്‍, ഡോ. ഹനീഫ് എന്നിവരും വാക്‌സിന്‍ സ്വീകരിച്ചുകൊണ്ട് ഉദഘാടനത്തില്‍ പങ്കാളികളായി.മുതിർന്നവരിലെ വാക്‌സിനേഷനെ കുറിച്ചുള്ള ശില്പശാലയ്ക്ക് ഡോ. സബ്ന പി പി നേതൃത്വം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!