//
7 മിനിറ്റ് വായിച്ചു

വിദ്വേഷ പ്രസംഗം;50 ലക്ഷം നഷ്ട പരിഹാരം നൽകണം’; പി സി ജോർജിന് ജമാഅത്തെ ഇസ്ലാമിയുടെ നോട്ടീസ്

വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിലൂടെ സംഘടനയെ അപകീർത്തിപെടുത്തിയെന്നാരോപിച്ചാണ് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം വക്കീൽ നോട്ടീസ് അയച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് സംഘടന നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദമായ വിദ്വേഷ പ്രസംഗത്തിൽ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന തരത്തിൽ പി സി ജോർജ് പരാമർശം നടത്തിയിരുന്നു.ജമാഅത്തെ ഇസ്ലാമി കൊലപാതക രാഷ്ട്രീയം നിർത്തണമെന്ന തരത്തിലായിരുന്നു പരാമർശം. സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനൽ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി പ്രസ്താവനയിൽ പറഞ്ഞു. ജോർജിന്റെ പരാമർശങ്ങൾ മത–സമൂഹങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്‌ലാമിയെ ബോധപൂർവം അപകീർത്തിപെടുത്താനുമുള്ള ശ്രമമാണെന്നു നോട്ടിസിൽ പറയുന്നു. പ്രസ്താവന പിൻവലിച്ചു നിരുപാധികം മാപ്പു പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് ജമാഅത്തെ നോട്ടിസിൽ പറയുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി അഡ്വ.അമീൻ ഹസ്സനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version