4 മിനിറ്റ് വായിച്ചു

ദേശീയ അധ്യാപക പരിഷത്ത് ഡി.ഡി.ഇ ഓഫീസ് മാർച്ച്​ നടത്തി

അധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക. 2016 മുതൽ നിയമനം ലഭിച്ച അധ്യാപകർക്ക് പ്രൊട്ടക്ഷൻ നൽകുക, ഡി.എ കുടിശ്ശികയും സറണ്ടറും അവദിക്കുക, പ്രീ.സ്കൂൾ പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ ദേശീയ അധ്യാപക പരിഷത്ത് ഡി.ഡി.ഇ ഓഫീസ് മാർച്ചും ധർണയും നടത്തി ധർണ സംസ്ഥാന ട്രഷറർ എം.ടി. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ അധ്യക്ഷൻ മനോജ് മണ്ണേരി അധ്യക്ഷത വഹിച്ചു. കെ.കെ. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രാജേഷ് തെരൂർ, സി. ഷാജി, പെൻഷനേഴ്​സ്​ സംഘ് ജില്ലാ അധ്യക്ഷൻ കെ.എൻ. വിനോദ് , എൻ.ജി.ഒ. സംഘ് താലൂക്ക് സെക്രട്ടറി രജിലേഷ് മാറോളി, എം.വി. ജയരാജൻ, കെ. ദിലീഷ് എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!