/
6 മിനിറ്റ് വായിച്ചു

അങ്കണവാടി അധ്യാപിക അടുക്കളയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കുറ്റപ്പുഴയില്‍ അങ്കണവാടി അധ്യാപികയെ വീടിന്റെ അടുക്കളയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.തിരുവല്ല പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാ മണി(60)യാണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവം. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപികയാണ് മഹിളാ മണി.കാപ്പിയുണ്ടാക്കുന്നതിനായി രാവിലെ ആറോടെയാണ് മഹിളാ മണി അടുക്കളയിലേക്ക് പോയതെന്ന് ഭര്‍ത്താവ് ശശി പറയുന്നു. ഏറെ നേരമായിട്ടും കാണാതായതോടെ അന്വേഷിച്ച് അടുക്കളയില്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ശശി ഉടന്‍ സമീപത്തെ ബന്ധുവീട്ടില്‍ വിവരം അറിയിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. മഹിളാ മണിക്ക് മൂന്നാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു, ഇതിന് ശേഷം ഇവര്‍ക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version