//
9 മിനിറ്റ് വായിച്ചു

‘സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലാബിൽ ആയുധനിര്‍മ്മാണം’; അധ്യാപകര്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികള്‍ക്കുമാണ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ലാബുകളില്‍ പ്രവൃത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നതായി എഡിജിപിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു.

ലാബില്‍ നടക്കുന്ന പ്രാക്ടിക്കല്‍ വര്‍ക്കുകളില്‍ കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും ഉണ്ടാകണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. അധ്യാപകരും ലാബ് ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്ഥാപനമേധാവികളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍- ഇന്‍ ചാര്‍ജ് ഡോ. ബൈജുഭായ് ടി.പി. നിര്‍ദ്ദേശിച്ചു.ധനുവച്ചപുരം ഗവ.ഐടിഐ ലാബിൽ വിദ്യാർഥികൾ വാൾ നിർമിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നു. വിദ്യാർ‌ഥികൾ യൂണിഫോമിൽ വാൾ നിർമിക്കുന്ന ദൃശ്യങ്ങളും പ്രാദേശിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇരുവശവും മൂർച്ചയുള്ള വാളിന് 20 സെന്റീമീറ്ററോളം നീളമുണ്ടായിരുന്നു. സിലബസിൽ പറയുന്ന സാധനങ്ങൾ മാത്രമേ വിദ്യാർഥികൾ ലാബിൽ നിർമിക്കാൻ പാടുള്ളൂ എന്നാണ് ചട്ടം. ഇതിന് പിന്നാലെയാണ്  സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version