കണ്ണൂർ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ജില്ലയിലെ ടൂറിസം സംരംഭകരുടെ വിവര ശേഖരണം നടത്തുന്നു. ജില്ലയിലെ ഹോംസ്റ്റേ,ഹോട്ടൽ,റിസോർട്ട് , ഹൗസ്ബോട്ട്,
ട്രാവൽ ഏജൻസി, ടൂർ ഓപ്പറേറ്റർമാർ, കാർ റെന്റൽ സർവീസ്,റസ്റ്റോറന്റുകൾ ,തീം പാർക്ക് , ആയുർവേദ സെന്റേഴ്സ് ,ബോട്ട് ഓപ്പറേറ്റേഴ്‌സ് , സർവീസ് വില്ലകൾ ,സുവനീർ മേക്കേഴ്‌സ് ,കര കൗശല നിർമ്മാണ യൂണിറ്റുകൾ,കൈത്തറി യൂണിറ്റുകൾ ,ടൂറിസം ഗൈഡുകൾ ,സാഹസിക ടൂർ ഓപ്പറേറ്റേഴ്‌സ് തുടങ്ങിയവർക്ക് വിവരങ്ങൾ നൽകാം.പരിശീലനം ആവശ്യമുള്ളവർക്ക് ആയതും ഇതിൽ രേഖപ്പെടുത്താവുന്നതാണ്. ടൂറിസം സംരഭകർക്ക്
www.dtpckannur.com എന്ന വെബ്സൈറ്റിലെ ജില്ലാ ടൂറിസം ഡയറക്ടറി എന്ന ലിങ്ക് വഴി ഓൺലൈനായി വിവരങ്ങൾ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡിറ്റിപിസി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് 0497-2960336,2706336,9447564545