//
5 മിനിറ്റ് വായിച്ചു

കേരളത്തിൽ എത്തുന്നത് പഴകിയ മീനുകള്‍. പരിശോധന കര്‍ശനമാക്കി

കണ്ണൂർ | ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് കേരളത്തില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ പഴകിയ മത്സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നു. ഇന്നലെ വിവിധ ജില്ലകളിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍ ടൺ കണക്കിന് പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ, ആരോഗ്യ, ഫിഷറീസ് വകുപ്പുകള്‍ ചേര്‍ന്നാണ് ഭക്ഷ്യസുരക്ഷ മൊബൈല്‍ ലാബിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി. തമിഴ്‌നാട്ടില്‍ ട്രോളിങ് അവസാനിച്ചതിനാല്‍ അവിടെ നിന്ന് മങ്കട, അയല പോലുള്ള ചെറിയ മീനുകളാണ് പൊതുവേ കേരളത്തിൽ എത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വലിയ മത്സ്യങ്ങള്‍ പഴകിയവ ആകാനാണ് സാധ്യത കൂടുതലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരള തീരത്ത് ട്രോളിങ് ആയതിനാലാണ് പരിശോധന കർശനമാക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version