//
8 മിനിറ്റ് വായിച്ചു

ഒമിക്രോൺ : മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ഇന്ന്

സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യം യോഗം പരിഗണിക്കും. സംസ്ഥാനത്തെ വാക്‌സിനേഷൻ ഊർജ്ജിതമാക്കാനുളള നടപടികൾ യോഗത്തിൽ ചർച്ചയാകും. ഓൺലൈനായാണ് യോഗം.സംസ്ഥാനത്ത് ഇന്നലെ 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ 16 പേർക്കും സമ്പർക്കത്തിലൂടെ മൂന്നുപേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. എറണാകുളം 11, തിരുവനന്തപുരം ആറ്, തൃശൂർ, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ്  ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി.19 പുതിയ ഒമിക്രോൺ പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എല്ലാവരും ശരിയായവിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്‌സിൻ എടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ എടുക്കേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version