ഇരിക്കൂർ-കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ വ്യാഴാഴ്ച പണിമുടക്ക് നടത്തും. ശ്രീദീപം ബസിലെ തൊഴിലാളികളെ ആയിപ്പുഴയിൽ വെച്ച് മർദിച്ച സംഭവത്തിൽ പോലീസ് നടപടി എടുത്തില്ല എന്ന് ആരോപിച്ചാണ് പണിമുടക്ക്. വിദ്യാർഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു.
ഇരിക്കൂർ-കണ്ണൂർ റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക്
