//
6 മിനിറ്റ് വായിച്ചു

അവധിയെടുത്തോ, പകുതി ശമ്പളം വീട്ടിലെത്തും; കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ പരിഷ്കാരം

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധിയെടുക്കാം. പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധിയെന്ന പരിഷ്കാരം സര്‍വീസില്‍ നിലവില്‍‌ വന്നു. ഇതിനായി ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. 45 വയസ്സിനു മുകളിലുള്ള കണ്ടക്ടര്‍, മെക്കാനിക് ജീവനക്കാര്‍ക്ക് എന്നിവര്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം ഒരു വര്‍ഷം മുതല്‍ പരമാവധി അഞ്ച് വരെയാണ് ദീര്‍ഘകാല അവധി നല്‍കുക. കെ.എസ്.ആര്‍.ടി.സിയിലെ ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് പുതിയ നടപടി. നേരത്തെ തൊഴിലാളികളുടെ പ്രതിഷേധം മറികടക്കാൻ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശമ്പളപരിഷ്കരണം യാഥാർത്ഥ്യമാകാൻ ഇനിയും കടമ്പകൾ ഏറെയുണ്ടെന്നാണ് വിലയിരുത്തല്‍. സർക്കാർ ഇപ്പോൾ നൽകുന്നതിനെക്കാൾ 15 കോടി രൂപയെങ്കിലും അധികമായി കണ്ടെത്തിയാല്‍ പുതിയ ശമ്പളപരിഷ്കരണം പ്രായോഗികമാക്കാന്‍ പറ്റൂ. 45 വയസിന് മുകളിലുള്ളവര്‍ക്ക് പകുതി ശമ്പളത്തോടെയുള്ള അവധി അനുവദിക്കുന്നത് ബാധ്യത കുറയ്ക്കുമെന്നാണ് കോര്‍പ്പറേഷന്‍ കരുതുന്നത്.

add

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version