കണ്ണൂർ ദസറയുടെ ആറാം ദിവസത്തെ പരിപാടികളിൽ തിങ്ങിനിറഞ്ഞ സദസിന്റെ കൈയ്യടി നേടി കണ്ണൂർ കോർപ്പറേഷന്റെ കീഴിലെ സായം പ്രഭാ വയോജന വിശ്രമകേന്ദ്രത്തിലെ അമ്മമാർ. ‘ദോൽ ഭാജേ’യും, ‘തീം തനാകെ’ യും, ‘ബാജേരെ ബാജെരെ’യും പാടി 65 വയസ്സുള്ള പ്രസന്ന മുതൽ 85 വയസ്സുള്ള സാവിത്രി വരെ ദസറ വേദിയിൽ ഡാൻഡിയ നൃത്തവുമായി ചുവടു വെച്ചപ്പോൾ അതിനൊപ്പം ആസ്വാദനവുമായി സദസ് ഒന്നാകെ നിറഞ്ഞ മനസ്സോടെ വൻ കയ്യടി നൽകി അമ്മമാർക്ക് പിന്തുണയും പ്രോത്സാഹനവുമായി ഒന്നിച്ചു ചേർന്നു.