/
7 മിനിറ്റ് വായിച്ചു

ഭാഗ്യശാലി അനൂപ്; ഓണം ബമ്പറടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിക്ക്

ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഭാഗ്യശാലി ഉടൻ ഭഗവതി ഏജൻസിയിലെത്തും. ഇയാൾ ലോട്ടറി ഏജന്റിന്റെ സഹോദരനാണ്. TJ 750605 എന്ന നമ്പറിനാണ് സമ്മാനം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.

കോട്ടയം ജില്ലയിലെ പാലാ മീനാക്ഷി ലോട്ടറീസിൽ നിന്നും വിറ്റുപോയ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്.ലോട്ടറി ഏജൻ്റായ പാപ്പച്ചനാണ് മീനാക്ഷി ഏജൻസിയിൽ നിന്ന് രണ്ടാം സമ്മാനം ലഭിച്ച TG 270912 എന്ന ടിക്കറ്റ് ഉൾപ്പെടെ വാങ്ങി വിറ്റത്. കൊല്ലം ജില്ലാ ഓഫീസിൽ നിന്നാണ് മീനാക്ഷി ഏജൻസി ടിക്കറ്റ് വാങ്ങിയത്.

മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669,TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ നമ്പറുകൾക്കാണ് ലഭിച്ചത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാല​ഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം.എന്നാൽ വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാവും ഭാ​ഗ്യശാലിയുടെ കയ്യിൽ കിട്ടുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version