/
7 മിനിറ്റ് വായിച്ചു

ഓണക്കിറ്റ് കിട്ടാത്തവർ ഏറെ, വിതരണം ചെയ്യാൻ പാടില്ലെന്ന സിവിൽ സപ്ലെസ് കമ്മീഷറുടെ സന്ദേശം അങ്കലാപ്പാവുന്നു

കണ്ണൂർ :- റേഷൻ കട വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റ് ഏറെ പേർക്ക് ലഭിക്കാനുണ്ടെന്നിരിക്കെ ഓണക്കിറ്റ് ഇനി വിതരണം ചെയ്യാൻ പാടില്ലെന്ന സിവിൽ സപ്ലൈസ് കമ്മീഷർ ഡോ.ടി. സജിത്ത് ബാബുവിൻ്റെ സന്ദേശം ഉപഭോക്താക്കൾക്ക് തിരിച്ചടിയാവുന്നു. ഇനി റേഷൻ കട വഴി കിറ്റ് വിതരണം ചെയ്യാൻ പാടില്ലെന്നും സോഫ്റ്റ് വെയറിൽ അതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നുള്ള സന്ദേശമാണ് റേഷൻ ഷാപ്പ് ഉടമകൾക്ക് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ ഷാപ്പിൽ കിറ്റിനായി നിരവധി തവണ പോയപ്പോഴും കിറ്റില്ലാതെ മടങ്ങിയവർ നിരവധിയാണ്. എങ്കിലും കിറ്റ് കിട്ടാത്തവരോട് ഉടൻ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇപ്പോൾ വന്ന സന്ദേശ പ്രകാരം ഇനി കിറ്റ് വിതരണം ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് റേഷൻ വ്യാപാരികൾ. കടയിൽ എത്തിയ കിറ്റുകൾ പോലും വിതരണം ചെയ്യാതെ തിരിച്ചു ഏൽപ്പിക്കണമെന്ന മേലുദ്യോഗസ്ഥൻമാരുടെ നിർദ്ദേശത്തെ തുടർന്ന് റേഷൻ കടയുടമകൾക്ക് അവ തിരിച്ചു നൽകേണ്ട സ്ഥിതിയാണ്.

ഓരോ റേഷൻകടയിലും 93%ത്തോളം കാർഡുടമകൾക്ക് വിതരണം ചെയ്യാനുള്ള കിറ്റ് മാത്രമാണ് വിതരണത്തിനെത്തിയത്.കിറ്റ് കിട്ടാത്ത നിരവധി പേർ ഓരോ റേഷൻ കടയിലും ഉണ്ടെന്നിരിക്കെ ഇനി കിറ്റ് വിതരണം ചെയ്യേണ്ടെന്ന സിവിൽ സപ്ലൈസ് കമ്മീഷണറുടെ സന്ദേശമൂലം ഏറെ പേർക്ക് കിറ്റ് കിട്ടില്ലെന്ന ആശങ്കയിലാണ് കാർഡ് ഉടമകൾ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version