ഓണശ്രീ മെഗാ എക്സിബിഷൻ നാളെ മുതൽ - Openeyemedia

/
3 മിനിറ്റ് വായിച്ചു

ഓണശ്രീ മെഗാ എക്സിബിഷൻ നാളെ മുതൽ

ധർമശാല | ആന്തൂർ നഗരസഭ ഓണശ്രീ 2023 എക്സിബിഷൻ 21 മുതൽ 28 വരെ നടക്കും. ധർമശാലയിൽ തയ്യാറാക്കിയ പവലിയനിലാണ് ഓണശ്രീ ഒരുക്കുന്നത്. 35 സ്റ്റാളുകൾ ഉണ്ടാകും.

കൈത്തറി സ്റ്റാൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, ചെറുകിട സംരംഭകരുടെ ഉത്‌പന്നങ്ങൾ, കാർഷിക ഉത്‌പന്നങ്ങൾ തുടങ്ങിയവ ഒരുക്കും. എല്ലാ ദിവസവും കലാ പരിപാടികൾ ഉണ്ടാകും. 21-ന് വൈകീട്ട് നാലിന് എം വി ഗോവിന്ദൻ മാസ്റ്റർ ഓണശ്രീ ഉദ്ഘാടനം ചെയ്യുമെന്നും നഗരസഭാ ചെയർമാൻ പി മുകുന്ദൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.

വൈസ് ചെയർമാൻ പി സതീദേവി, കെ പി ഉണ്ണികൃഷ്ണൻ, പി കെ മുജീബ് റഹ്‌മാൻ, എ രാധാകൃഷ്ണൻ, എം ആമിന എന്നിവരും പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!