/
5 മിനിറ്റ് വായിച്ചു

‘ഓണശ്രീ’ കുടുംബശ്രീ മേള

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും കുടുംബശ്രീ നേതൃത്വത്തിൽ ഓണശ്രീ മേള സംഘടിപ്പിക്കും.

കുടുംബശ്രീ സംരംഭകരുടെയും കാർഷിക ഗ്രൂപ്പുകളുടെയും തനതായ ഉൽപ്പന്നങ്ങളുടെ വിൽപ്പന സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റിവൽ, കൾച്ചറൽ ഫെസ്റ്റിവൽ, പ്രദർശനങ്ങൾ എന്നിവ മേളയുടെ ഭാഗമായി നടക്കും.

കുടുംബശ്രീ മിഷൻ കണ്ണൂർ നേതൃത്വം നൽകുന്ന മേളയിൽ കുടുംബശ്രീ സംരംഭകരുടെയും വനിതാ കൂട്ടായ്മകളുടെയും ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതോടൊപ്പം കുടുംബശ്രീയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടക്കുന്ന കലാ സംസ്കാരിക പരിപാടികളും നടക്കും. കുടുംബശ്രീ ഫെയറിന്റെ മണ്ഡലം തല ഉദ്ഘാടനം ഓഗസ്റ്റ് 21ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന മേള 28ന് സമാപിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version